ലിഫ്റ്റിൽ കുരുങ്ങിയ സഹോദരനെ രക്ഷപെടുത്തി പെൺകുട്ടി; വീഡിയോ

ഇസ്താംബൂള്‍: ലിഫ്റ്റിൽ ഉണ്ടായ അപകടത്തിൽ നിന്ന് സഹോദരനെ രക്ഷപെടുത്തി പെൺകുട്ടി. ലിഫ്റ്റിലേക്ക് കയറിയ മൂന്ന് കുട്ടികളിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന റോപ്പ് കഴുത്തിൽ കുരുങ്ങുകയായിരുന്നു. ലിഫ്റ്റ് അടയുമ്പോൾ റോപ്പിന്റെ പകുതി ഭാഗം പുറത്താകുകയും, ശേഷം ലിഫ്റ്റ് താഴേക്ക് നീങ്ങുമ്പോൾ കയർ കഴുത്തിൽ കുരുങ്ങി വലിക്കുകയായിരുന്നു.

കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ കുട്ടിയെ ഒരു നിമിഷം പോലും സമയം പാഴാക്കാതെയാണ് സഹോദരി രക്ഷപ്പെടുത്തിയത്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലിഫ്റ്റിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് സമൂഹമാധ്യമം ആദ്യം ഞെട്ടുകയും, ശേഷം കയ്യടിക്കുകയുമായിരുന്നു.

കുട്ടിക്ക് ശ്വാസം മുട്ടുമ്പോൾ സഹോദരി ആദ്യം കാലില്‍ പിടിക്കുകയും പിന്നെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ കുരുക്ക് അഴിച്ചെടുത്ത് സഹോദരനെ രക്ഷപ്പെടുത്തുകയും ചെയ്തു.