പി.വി.സിന്ധുവിന് ഇത്തവണയും പൊന്നണിയാനായില്ല, മരിനോട് തോറ്റു

നാന്‍ജിങ്: ഇന്ത്യയുടെ പി.വി.സിന്ധുവിന് ഇത്തവണയും ലോക ബാഡ്മിന്റണ്‍ കിരീടമണിയാന്‍ ഭാഗ്യമുണ്ടായില്ല. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 19-21, 21-10.

ആദ്യ ഗെയിമില്‍ ഓരോ പോയിന്റിനും ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധു ഒരിക്കല്‍ 43 എന്ന സ്‌കോറില്‍ ലീഡെടുത്തു. എന്നാല്‍, രണ്ടാം ഗെയിമില്‍ ഒരിക്കല്‍പ്പോലും മരിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് കഴിഞ്ഞില്ല. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു ഫൈനലിലെ തോല്‍വി.

കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു. മരിന്റെ മൂന്നാമത്തെ ലോക കിരീടമാണിത്.