എവറസ്റ്റു കീഴടക്കി; രണ്ടുകാലും മുറിച്ചു മാറ്റപ്പെട്ട അറുപത്തൊന്‍പതുകാരന്‍ സിയ

കാഠ്മണ്ഡു: രണ്ടു കാലും മുറിച്ചുമാറ്റപ്പെട്ട പര്‍വതാരോഹകന്‍ സിയാ ബോയു എവറസ്റ്റ് കീഴടക്കി. ചൈനയാണ് ഇദ്ദേഹത്തിന്റെ സ്വദേശം. രണ്ടു കാലുമില്ലാതെ എവറസ്റ്റു കീഴടക്കുന്ന രണ്ടാമത്തെ ആളാണ് സിയാ. അറുപത്തൊന്‍പതുകാരനായ സിയ ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കിയത്.

ഇദ്ദേഹം ആദ്യം 1975ല്‍ എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചു എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാലും കനത്ത ഹിമപാതം മൂലം കാലുകളിലെ രക്തയോട്ടം സ്തംഭിച്ചതിനാലും ആ ശ്രമം ഉപേക്ഷിച്ചു. 1996ല്‍ ലിംഫോമാ രോഗബാധയെത്തുടര്‍ന്ന് ഇരുകാലുകളും മുറിച്ചു മാറ്റിയെങ്കിലും അദ്ദേഹം തന്റെ ശ്രമം 2016ലും തുടര്‍ന്നു. 2016ല്‍ എവറസ്റ്റിന്റെ 200 മീറ്റര്‍ അടുത്തുവരെ എത്തിയെങ്കിലും ഫലം കാണാതെ പിന്തിരിയേണ്ടി വന്നു. 2006ല്‍ എവറസ്റ്റിലെത്തിയ ന്യൂസിലന്‍ഡിലെ മാര്‍ക്ക് ഇംഗിളാണ് ആദ്യം എവറസ്റ്റ് കീഴടക്കിയത്.