ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റെയില്‍ പാത ഗതാഗതത്തിനായി തുറന്നെങ്കിലും ട്രെയിന്‍ ഓടിത്തുടങ്ങിയില്ല

കോഴിക്കോട്: കൊങ്കണ്‍, മംഗളൂരു പാതകളിലെ സര്‍വീസ് പുനരാരംഭിക്കാനായില്ല. തടസങ്ങൾ പൂർണ്ണമായി നീക്കാനാകത്തതിനാലാണ് സർവീസ് പുനരാരംഭിക്കാൻ സാധിക്കാത്തത്. പാലക്കാട്-ഷൊര്‍ണൂര്‍ പാത പുനസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങി.

തിരുവനന്തപുരം-തൃശ്ശൂര്‍, തിരുവനന്തപുരം-എറണാകുളം ഭാഗത്തേക്കും തിരിച്ചുമുള്ള പ്രത്യേക പാസഞ്ചര്‍ സര്‍വീസുകള്‍ വരുംദിവസങ്ങളിലും തുടരും. തിരുവനന്തപുരം-കോര്‍ബ(22648) എക്സ്പ്രസും തിങ്കളാഴ്ച സര്‍വീസ് നടത്തും.

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരില്‍ നിന്നും എറണാകുളം-പട്‌ന എക്സ്പ്രസ് (22643) ഈറോഡ് നിന്നും തിങ്കളാഴ്ച സര്‍വീസ് ആരംഭിക്കും. കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ് രഥ് (12202) തിങ്കളാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവില്‍നിന്ന് യാത്ര തുടങ്ങി.