തെന്നിന്ത്യന്‍ സിനിമാ നടി തമന്നയ്ക്ക് നേരെ ഷൂ വലിച്ചെറിഞ്ഞു ; ഒരാള്‍ അറസ്റ്റില്‍

ഹൈദരാബാദ് :തെന്നിന്ത്യന്‍ സിനിമാ നടി തമന്നയ്ക്ക് നേരെ യുവാവ് ഷൂ വലിച്ചെറിഞ്ഞു. ഹൈദരാബാദിലെ ഹിമയത്ത് നഗറില്‍ വെച്ചാണ് തമന്നയ്ക്ക് ഷൂവേറ് ലഭിച്ചത്. മലബാര്‍ ഗോള്‍ഡിന്റെ പുതിയ ജ്വല്ലറി ഷോറും ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു നടി.നടിയെ കാണുവാന്‍ തടിച്ച് കൂടിയ ജനക്കൂട്ടത്തിന് ഇടയില്‍ നിന്നാണ് ഒരു യുവാവ് തമന്നയ്ക്ക് നേരെ ഷൂവ് എറിഞ്ഞത്. ഇയാളെ പിന്നീട് ഹൈദരാബാദ് പൊലീസ് പിടികൂടി. ഹൈദരാബാദ് സ്വദേശിയായ കരീമുള്ളയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.