വിരലിന് പരിക്ക് : ലോക കപ്പിൽ നിന്ന് ശിഖർ ധവാനെ മൂന്നാഴ്ചത്തേയ്ക്ക് ഒഴിവാക്കി

ക്രിക്കറ്റ് ലോക കപ്പിൽ നിന്ന് മൂന്നാഴ്ചത്തേയ്ക്ക് ശിഖർ ധവാനെ ഒഴിവാക്കി. ഇടത് കയ്യിലെ പെരുവിരലിന് ഏറ്റ പരിക്കിനെ തുടർന്നാണ് താരത്തെ ഒഴിവാക്കിയത്. ഞായറാഴ്ച ഓസിസിന് എതിരെ നടന്ന കളിക്കിടെയാണ് കൈ വിരലിന് പരിക്കുണ്ടായത്. ഞായറാഴ്ച പരുക്കേറ്റ ധവാൻ ഓസ്ട്രേലിയയ്ക്കെതിരെ 117 റൺസ് നേടി.

തിങ്കളാഴ്ച നടത്തിയ സ്കാനിംഗിലാണ് വിരലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തിയത്. ന്യൂസീലൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരങ്ങളിൽ ശിഖർ ധവാൻ കളിക്കില്ല. ജൂണിൽ നിശ്ചയിച്ചിരിക്കുന്ന ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെയുള്ള ഇന്ത്യയുടെ കളിയിൽ ശിഖർ ഉണ്ടാകില്ല.