ഷവോമി എംഐ 4X ടിവി സീരിസ് പുറത്തിറക്കി

ഷവോമിയുടെ പുതിയ സ്മാർട്ട് ടിവി സീരിസ് പുറത്തിറക്കി. എല്ലാവർക്കും 4കെ എന്നതാണ് സ്മാർട്ട് ടിവിയിലൂടെ ഷവോമി മുന്നോട്ട് വയ്ക്കുന്നത്. ബംഗളൂരിൽ നടന്ന ഷവോമിയുടെ സ്മാർട്ട് ലിവിംഗ് 2020 ലോഞ്ചിലാണ് പുതിയ ടിവികൾ പുറത്തിറക്കിയത്.

ഷവോമി എംഐ ടിവി 4X 64 ഇഞ്ച് ഫ്ലാഗ്ഷിപ്പ് ടിവിയിൽ ആൻഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ശാക്തീകരണമാണ് ഉള്ളത്. ഇതിൽ തീർത്ത എംഐയുടെ യൂസർ ഇന്റർഫേസ് പാച്ച് വാൾ 2 ഇതിന്‍റെ പ്രധാന പ്രത്യേകതയാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം അടക്കം 14ലോളം സ്ട്രീമിംഗ് പാർട്ണേർസിന്റെ 70000 മണിക്കൂർ കണ്ടന്‍റ് ലഭിക്കും.