തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഷെയ്‌ൻ ഒരുങ്ങുന്നു

തമിഴ് സിനിമാ അരങ്ങേറ്റത്തിന് ഷെയ്ന്‍ നിഗം ഒരുങ്ങുന്നു. ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകന്‍ സീനു രാമസാമിയുടെ സിനിമയിലൂടെയാണ് ഷെയ്‌നിന്റെ തമിഴ് അരങ്ങേറ്റം.

ഈ വര്‍ഷം അവസാനമാവും ചിത്രീകരണം ആരംഭിക്കുക. ഈ പ്രോജക്ട് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. 2007ല്‍ ‘കൂടല്‍ നഗര്‍’ എന്ന സിനിമയിലൂടെയാണ് സീനു രാമസാമിയുടെ സംവിധാന അരങ്ങേറ്റം. വിജയ് സേതുപതിയുടെ ആദ്യ നായകവേഷം അദ്ദേഹത്തിന്റെ ‘തേന്‍മേര്‍ക്ക് പരുവക്കാട്ര്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു.

ഷാജി എന്‍ കരുണിന്റെ ‘ഓള്’ ആണ് ഷെയ്‌നിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ഡിമല്‍ ഡെന്നിസിന്റെ സംവിധാനത്തിലെത്തുന്ന ‘വലിയ പെരുന്നാള്‍’, ജീവന്‍ ജോജോയുടെ ഉല്ലാസം എന്നിവയാണ് ഷെയ്‌നിന്റേതായി ഇനി തീയേറ്ററുകളില്‍ എത്താനുള്ളത്.