കിടക്കയില്‍ ഷാഹിദിന്റെ സ്വഭാവം, ഭാര്യ മീര പറയുന്നു…

ബോളിവുഡിന്റെ ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂര്‍ വീണ്ടും സംസാരവിഷയമാകുകയാണ്. ഇത്തവണ ഷാഹിദിനൊപ്പം ഭാര്യ മീരയുമുണ്ട്. ‘സാഷ’യും മീരയും കിടപ്പറ രഹസ്യങ്ങള്‍ വരെ ടെലിവിഷന്‍ ഷോകളില്‍ പറയുന്നു എന്നാണ് ബോളിവുഡിലെ പുതിയ സംസാരം. മുമ്പ് കരണ്‍ ജോഹറിന്റെ ഷോ ആയ ‘കോഫീ വിത്ത് കരണി’ല്‍ അതിഥികളായി ഇരുവരും എത്തിയതും സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും മറ്റും പറഞ്ഞതും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പുറമേയാണ് ‘ബിഎഫ്എഫ്‌സ് വിത്ത് വോഗ്’ എന്ന നേഹ ധൂപിയയുടെ ചാറ്റ് ഷോയിലാണ് താരജോഡികള്‍ പലതും തുറന്ന് പറഞ്ഞത്.

വിവാഹ ശേഷം അവാര്‍ഡ് നിശകളിലായാലും എവിടെയായാലും ഇരുവരെയും ഒരുമിച്ചാണ് കാണുന്നത്. ‘കോഫീ വിത്ത് കരണി’ലായാലും റൊമാന്റികായ ദമ്പതികളെയാണ് കണ്ടത്. സ്വകാര്യതകള്‍ പുറത്തുപറയാനും രണ്ടുപേരും മടിച്ചിരുന്നില്ല. ഇത് സംസാരമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. ഷാഹിദ് പാര്‍ട്ടികളില്‍ ബോറാണെന്ന് പരിപാടിക്കിടയില്‍ മീര തുറന്നടിച്ചു. കിടപ്പറയില്‍ ഷാഹിദ് കണ്‍ട്രോള്‍ ഫ്രീക്കാണന്ന് പറയാനും മീര മടി കാണിച്ചില്ല.

താങ്കളെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്ന് നേഹ ഷാഹിദിനോട് ചോദിക്കുമ്പോള്‍, എത്ര പേര്‍ എന്ന് ചോദിക്കുന്നതാകും ഉചിതമെന്നും മീര പറഞ്ഞു. ഷാഹിദാകട്ടെ, പേരെടുത്ത് പറയാതെ ഒരാള്‍ വഞ്ചിച്ചു, മറ്റുള്ളവരുടെ കാര്യമറിയില്ലെന്ന് പറഞ്ഞ് തലയൂരി. മീരയുമായുള്ള വിവാഹത്തിന് മുമ്പ് കരീന കപൂറുമായി ഷാഹിദ് പ്രണയത്തിലായിരുന്നു. നടിമാരായ പ്രിയങ്ക ചോപ്ര, വിദ്യാ ബാലന്‍ എന്നിവരുമായി അടുപ്പത്തിലാണ് എന്ന തരത്തില്‍ ഗോസിപ്പുകളും ഉണ്ടായിരുന്നു. പക്ഷേ മീരയ്ക്കിതൊന്നും പ്രശ്‌നമേയല്ലെന്നാണ് ഇരുവരുടെയും സംസാരത്തില്‍ നിന്ന് മനസിലാകുന്നത്.

❤️

A post shared by Mira Rajput Kapoor (@mira.kapoor) on