ബോയ്സ് ഹോമിലെ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദീകൻ അറസ്റ്റിൽ

കൊച്ചി: പെരുമ്പടത്ത് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റിലായി. കൊച്ചി പെരുമ്പടം ബോയ്‌സ് ഹോമിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.

ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജാണ് പോലീസ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ജെറി എന്നു വിളിക്കുന്ന ഫാദര്‍ ജോര്‍ജാണ് അറസ്റ്റിലായത്. ഇയാള്‍ ഡയറക്ടറായ സ്ഥാപനത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഏഴു കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പള്ളുരുത്തി പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പെരുമ്പടത്തെ ബോയ്‌സ് ഹോമിലെ കുട്ടികളെ കഴിഞ്ഞ കുറച്ചുകാലമായി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. എന്നാല്‍ പേടിമൂലം കുട്ടികള്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയും ഇത്തരത്തില്‍ ലൈംഗികാക്രമണ ശ്രമമുണ്ടായി. ഇതേത്തുടര്‍ന്ന് ബോയ്‌സ് ഹോമിലുണ്ടായിരുന്ന ആറ് കുട്ടികള്‍ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങിയോടി.

വഴിയില്‍വെച്ച് ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെത്തി നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് വൈദികനെ പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. കൂടുതല്‍ കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.