സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും വേണ്ടി വ്യാപക പരിശോധന

തിരുവനന്തപുരം : സ്വർണക്കടത്തു പ്രതികളായ സ്വപ്ന സുരേഷനും സന്ദീപ് നായർക്കും വേണ്ടി വ്യാപക പരിശോധന. തലസ്ഥാനത്തെ ഹോട്ടലുകളിൽ ബ്രൈമൂർ ,മങ്കയം എന്നിവിടങ്ങളിലെ ലയങ്ങളിലും പൂട്ടിക്കിടക്കുന്ന വീടുകളിലും പൊലീസ് പരിശോധന നടത്തി. സ്വപ്ന രക്ഷപ്പെട്ടെന്ന് കരുതുന്ന കാർ കടന്നു പോയവഴികളിലും പൊലീസ് പരിശോധന നടത്തി.കാറിൽ സ്വപ്നയെക്കൂടാതെ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. പാലോട് നിന്നും കുളത്തൂപ്പുഴ വഴി തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അതേസമയം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ രഹസ്യ മൊഴിയെടുക്കാൻ നീക്കം സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാനാണ് നീക്കമെന്ന് അറിയുന്നു. അടുത്താഴ്ച കസ്റ്റംസ് ഇതിനായി അപേക്ഷ നൽകും. ഇരുവരും നേരത്തെ മൊഴി നൽകിയിരുന്നു. മൊഴിനൽകിയത് സ്വപ്ന ഉൾപ്പെടെയുള്ളവരുടെ പങ്കിനെപ്പറ്റിയാണ്.