സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സെപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ തുറക്കാനാവില്ല എന്നുതന്നെയാണ് കാണുന്നത്. അങ്ങനെ ഇന്ത്യാ ഗവണ്‍മെന്റും പറഞ്ഞിട്ടില്ല.

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയതോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. വീടുകളില്‍ കഴിഞ്ഞുകൊണ്ടുള്ള നിരീക്ഷണം വിജയകരമായാണ് സംസ്ഥാനത്ത് നടപ്പാകുന്നത്.