ബലാത്സംഗ കുറ്റം; നാല് പാകിസ്ഥാന്‍ പൗരന്മാരെ സൗദി വധിച്ചു

റിയാദ്: യുവതിയെയും മകനെയും ബലാത്സംഗം ചെയ്ത കുറ്റത്തിന് സൗദിയില്‍ നാല് പാകിസ്താന്‍ പൗരന്മാരെ വധിച്ചു. യുവതിയുടെ വീട്ടില്‍ക്കയറി പണവും ആഭരണങ്ങളും മോഷ്ടിച്ച ശേഷം യുവതിയെ നാല് പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് പേരും പിന്നീട് കൗമാരപ്രായത്തിലുള്ള യുവതിയുടെ മകനെയും ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച്ചയാണ് നാല് പേരെയും സൗദി പോലീസ് വധിച്ചത്.

കണക്കുകള്‍ പ്രകാരം 2018 ല്‍ മാത്രം ഇരുപത് പേരെയാണ് സൗദിയില്‍ വിവിധ കുറ്റങ്ങളുടെ ശിക്ഷയായി വധിച്ചത്. കഴിഞ്ഞ വര്‍ഷം 141 പേരെയാണ് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചത്.