ഭീകരവാദത്തിനെതിരേ ഇന്ത്യയോടൊപ്പം ഒ​ന്നി​ച്ചു പോ​രാടും, ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറും-സൗദി കിരീടാവകാശി​

ഡ​ൽ​ഹി: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ഒ​ന്നി​ച്ചു പോ​രാ​ടാ​ൻ ഇ​ന്ത്യ​യും സൗ​ദി​യും തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യി​ലെ​ത്തി​യ സൗ​ദി കി​രീ​ട​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഭീ​ക​ര​വാ​ദ​ത്തി​നു സ​ഹാ​യം ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളെ ശി​ക്ഷ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യ​ത്തി​ൽ സൗ​ദി​ക്കും ഇ​ന്ത്യ​ക്കും ഒ​രേ നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രേ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​നും പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​ക്കു​റി​ച്ച് സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ ഒ​ന്നും പ​രാ​മ​ർ​ശി​ച്ചി​ല്ല. നേ​ര​ത്തേ, സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ല്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.