മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച് സൗ​ദി ഭ​ര​ണ​കൂ​ടം

റി​യാ​ദ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച് സൗ​ദി ഭ​ര​ണ​കൂ​ടം. ഇ​സ്താം​ബൂ​ളി​ലെ സൗ​ദി കോ​ണ്‍​സു​ലേ​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ചാ​ന​ലി​ലൂ​ടെ അ​റി​യി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​യ​ട​ക്കം ര​ണ്ടു പേ​രെ സൗ​ദി പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

കോണ്‍സുലേറ്റില്‍ വെച്ചുണ്ടായ തര്‍ക്കം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായും സൗദി അറിയിച്ചു. യു​​​എ​​​സി​​​ലെ വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സൗ​​​ദി സ്വ​​​ദേ​​​ശി​​​യാ​​​യ ഖ​​​ഷോ​​​ഗി വി​​​വാ​​​ഹ​​​മോ​​​ച​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​നാ​​​ണ് ഈ ​​​മാ​​​സം ര​​​ണ്ടി​​​ന് ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ എ​​​ത്തി​​​യ​​​ത്. പി​​​ന്നീ​​​ടാ​​​രും അ​​​ദ്ദേ​​​ഹ​​​ത്തെ ജീ​​​വ​​​നോ​​​ടെ ക​​​ണ്ടി​​​ട്ടി​​​ല്ല. ഖ​​​ഷോ​​​ഗി​​​യെ കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി സം​​​ഘം അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു കി​​​ട്ടി​​​യെ​​​ന്നു നേ​​​ര​​​ത്തെ തു​​​ർ​​​ക്കി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അതേസമയം, ഖ​​​ഷോ​​​ഗി​​​യു​​​മായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ തുർക്കി,സൗദി അറേബ്യ ധാരണയായി. തുർക്കി പ്രസിഡന്‍റ് റിസെപ് തയിപ് എർദോഗനും സൗദി രാജാവ് സൽമാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. അന്വേഷണത്തിൽ ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇരുരാജ്യങ്ങളിലെ അന്വേഷണ വിഭാഗങ്ങളും പരസ്പരം കൈമാറാനും ധാരണയായി.