നിരത്ത് കീഴടക്കാന്‍ തയ്യാറെടുക്കുന്ന പുതിയ സാന്‍ട്രോയുടെ ഇന്റീരിയര്‍ ദൃശ്യങ്ങള്‍ പുറത്തായി. സാന്‍ട്രോയുടെ പുറം ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്റീരിയറും പുറത്തായിരിക്കുന്നത്.
ഡാഷ്ബോര്‍ഡിന്റെയും സ്റ്റിയറിങ് വീലിന്റെയും മീറ്റര്‍ കണ്‍സോളിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹ്യുണ്ടായിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന കാറുകള്‍ക്ക് സമാനമായ ക്യാബിന് തന്നെയാണ് പുതിയ സാന്‍ട്രോയിലും ഒരുക്കിയിട്ടുള്ളത്.
മിറര്‍ലിങ്ക്, വോയിസ് കമാന്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ടച്ച് സ്ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.
രൂപത്തില്‍ ഒരു മിനി ഗ്രാന്റ് ഐ10 ആണ് പുതിയ സാന്‍ട്രോ. മുന്‍ഭാഗത്തെ വലിയ കാസ്കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ പുതിയ സാന്‍ട്രോയെ വ്യത്യസ്തമാക്കും. ഗ്രാന്റ് ഐ10 മോഡലുമായി ഏറെ സാമ്യമുള്ളതാണ് സാന്‍ട്രോയുടെ പിന്‍ഭാഗം.
മുന്‍ സാന്ട്രോയിലെ 1.1 ലീറ്റര്‍, എപ്സിലോന്‍ എന്‍ജിന്റെ പരിഷ്കൃത രൂപമാകും പുതിയതില്‍.63 ബി എച്ച് പി കരുത്ത് സൃഷ്ടിച്ചിരുന്ന എന്ജിന് കാര്യക്ഷമതയേറുന്നതിനൊപ്പം ലീറ്ററിന് 20.1 കിലോമീറ്ററോളം ഇന്ധനക്ഷമതയും പ്രതീക്ഷിക്കുന്നുണ്ട്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സുകളില്‍ ലഭ്യമാകും. ഹ്യുണ്ടായുടെ ആദ്യ എംഎംടി കാര്‍ എന്ന പ്രത്യേകതയും സാന്‍ട്രോയ്ക്കുണ്ട്. ഒക്ടോബര്‍ 23 മുതലാണ് സാന്‍ട്രോയുടെ വില്പന ആരംഭിക്കുക.
11,100 രൂപ നല്കി ഹ്യുണ്ടേയ് ഷോറൂമുകളിലും ഓണ്‍ലൈന്‍ വഴിയും ബുക്കിങ് നടത്താവുന്നതാണ്