ടെന്നീസ് താരം സാനിയയുടെ ജീവിതം സിനിമയാക്കുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ജീവിതം സിനിമയാക്കുന്നു. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് രോഹിത് ഷെട്ടിയാണ്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സാനിയ മിര്‍സ പറഞ്ഞു.

ഡബിള്‍സില്‍ ടെന്നീസ് റാങ്കിംഗില്‍ സാനിയ മിര്‍സ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കായി നിരവധി ടെന്നീസ് കിരീടങ്ങള്‍ സാനിയ നേടിയിട്ടുണ്ട്.