ഈജിപ്റ്റിന് ആശ്വസിക്കാം; പരിക്കേറ്റ ലിവര്‍ പൂള്‍താരം സലായ്ക്ക് ലോകകപ്പില്‍ കളിക്കാനാകും

കെയ്‌റോ: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ പരിക്കേറ്റ ലിവര്‍പൂള്‍താരത്തിന് റഷ്യന്‍ ലോകകപ്പില്‍ കളിക്കാനാവുമെന്ന് തന്നെയാണ് അവസാനം പുറത്തുവരുന്ന വാര്‍ത്തകള്‍.

പരിക്ക് സാരമുള്ളതല്ലെന്നും, രണ്ടാഴ്ചക്കൊണ്ട് താരം പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്നും ഈജിപ്റ്റ് കായിക മന്ത്രി ഖലേദ് അബ്ദേല്‍ അസീസ് അറിയിച്ചു.
ഈജിപ്റ്റ് ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തോളിന് ഉളുക്ക് മാത്രമാണ് സലായ്ക്കുള്ളത്. അതുക്കൊണ്ട് താരത്തിന് കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ അസോസിയേഷനും പറയുന്നത്. പരിക്ക് സലായേയും ഈജിപ്റ്റിനേയും സംബന്ധിച്ചിടത്തോളം കടന്നു പോയെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ ക്ലോപ്പ് അഭിപ്രായപ്പെട്ടിരുന്നു.