രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് സച്ചിനും കോഹ്ലിയും

പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് പിന്തുണയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓരോ രക്ഷാപ്രവര്‍ത്തകരോടും ബഹുമാനവും ആരാധനയും തോന്നുന്നുവെന്നും അവരുടെ സമര്‍പ്പണവും കരുണയും പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കാലടിയില്‍ ഗര്‍ഭിണിയെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് രക്ഷിക്കുന്ന വീഡിയോ ഉള്‍പ്പെടെയായിരുന്നു സച്ചിന്റെ ട്വീറ്റ്.

കേരളത്തിനൊപ്പം എല്ലാവരും നില്‍ക്കണമെന്നു നേരത്തെ ട്വിറ്ററിലൂടെ സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിമിഷം പ്രാര്‍ത്ഥനകളല്ല കഴിയുന്നത്ര സഹായം ചെയ്യുക വേണ്ടതെന്നും ചെറുതും വലുതുമായ സംഭവനകള്‍ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും സച്ചിന്‍ അറിയിച്ചു.

കേരളത്തിന് പ്രാര്‍ത്ഥനകള്‍ നേര്‍ന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയും അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ട്വീറ്റ് ചെയ്തു