ശബരിമല വിധിയിൽ ബി.ജെ.പി-ആർ.എസ്.എസിന്റെ ഇരട്ടത്താപ്പ്; വിശ്വാസികൾ അറിയാതെ പോകരുത്

ഇന്ന് ഇന്ത്യ മുഴുവൻ ചർച്ച വിഷയം ആയിരിക്കുന്ന ശബരിമല വിഷയത്തിൽ ആർ എസ് എസ് ബിജെപി സ്വീകരിച്ചിരിക്കുന്ന ഇരട്ടത്താപ്പും അതിന്റെ ലക്ഷ്യങ്ങളും സാധാരണ ജനങ്ങൾ മനസിലാക്കണം. വിധിയുടെ പൂർണ ഉത്തരവാദിത്തം ഇടത് സർക്കാരിന്റെ തലയിൽ വയ്ക്കുന്ന ഇവരുടെ യഥാർത്ഥ ഉദ്ദേശം രാഷ്ട്രീയ മുതലപ്പാലാണ്. വിധി വന്നതിന് ശേഷമുള്ള അവരുടെ നേതാക്കളുടെ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ ഇത് മനസിലാക്കാവുന്നതേ ഉള്ളു.

ബി.ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയുടെ അഭിപ്രായത്തിൽ ഇപ്പോഴാണ് ശബരിമല ക്ഷേത്രമായത്. അത് വരെ അത് ഒരു ക്ലബ്ബ് പോലെയായിരുന്നു. അത് പോലെ തന്നെ ഓർഡിനൻസ് ഇറക്കില്ല എന്നു ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. പട്ടാളത്തെ ഇറക്കിയാണെങ്കിൽ കൂടി ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്ന് ആദ്യം പറഞ്ഞിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ്. സ്ത്രീകളുടെ ജൈവിക വ്യത്യാസങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഒരു ആചാരം എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്

 


ഇത് ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുടെ ഇരട്ടത്താപ്പാണ്. ഇനി കേരളത്തിലോട്ട് വന്നാലും സ്ഥിതി ഒട്ടും വിഭിന്നമല്ല . ബുദ്ധിജീവി വിഭാഗം നേതാവുമായ ശ്രീ.ടി.ജി. മോഹൻദാസ് വിധിയെ പ്രകീർത്തിച്ചു സംസാരിച്ചു. ഇന്ദു മൽഹോത്രയുടെ എതിർപ്പിനെ കാര്യമാക്കണ്ട എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കേരളത്തിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും പാർട്ടിയുടെ ഏക എം.എൽ.എയുമായ ഒ.രാജഗോപാൽ എടുത്തത് കുറച്ചു കൂടി നല്ല നിലപാട് എന്നു പറയാം. വിധിയെ സ്വാഗതം ചെയ്യുന്നു സ്ത്രീകൾ ഇഷ്ടമുണ്ടെങ്കിൽ കയറട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

 

ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ ആകട്ടെ ആദ്യം വിധിക്കൊപ്പം ആയിരുന്നു എങ്കിലും പിന്നീട് ആചാരങ്ങൾക് ഒപ്പമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയാകട്ടെ
വിധിയോട് എതിർപ്പ് പ്രകടിപ്പിച്ചത് വിധി വന്ന് രണ്ട് ദിവസം കഴിഞ്ഞ്.

വിധിക്കു എതിരെ സമരം ചെയ്യാൻ വിശ്വാസികൾ തെരുവിൽ ഇറങ്ങുന്നതോടെയാണ് ബി.ജെ.പിയുടെ മനോഭാവം മാറുന്നത്. സമരത്തിൽ സംഘപരിവാർ അവരുടെ കൂടെ കൂടുന്നു. വിധി മുഴുവനായി പഠിക്കാത്ത വിശ്വാസികളുടെ സമരത്തെ ഇവർ തന്ത്രപൂർവ്വം ഇടത് പക്ഷത്തിന് നേരെ തിരിക്കുന്നു. ഇവരുടെ ഐ ടി സെൽ നൽകുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പോസ്റ്റുകൾ ഇവരുടെ സൈബർ അനുയായികൾ മാത്രമല്ല വിധി മുഴുവനായി പഠിക്കാത്ത ആളുകളും ഷെയർ ചെയ്യുന്നു. അങ്ങനെ പ്രതി കേരള സർക്കാർ.

വിശ്വാസികൾ അറിയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. ഈ വിധിയെ മറികടക്കാൻ ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിന് കഴിയും എന്നിരിക്കെ കേരള ബി ജെ പി നേതാക്കൾ പ്രക്ഷോഭം അഴിച്ചുവിടുന്നത് ആർക്കെതിരെയാണ്. ഈ വിഷയത്തിൽ കേരള സർക്കാർ നിസ്സഹായരാണ് കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇനി സംഘ പരിവാർ നടത്തുന്ന മറ്റൊരു തന്ത്രമാണ് മുത്തലാഖ് വിധിയെ കമ്മ്യൂണിസ്റ്റ്ക്കാർ എതിർത്തു എന്നത്.മുതലാഖ് റദ്ദ് ചെയ്തു കൊണ്ടുള്ള വിധിയെ ഇടത് സർക്കാർ സ്വാഗതം ചെയിതിട്ടെ ഉള്ളു.
അതേസമയം കേന്ദ്ര സർക്കാർ മുത്തലാഖ് നടത്തുന്നത് റദ്ദ് ചെയ്തപ്പോൾ മുത്തലാഖ് നടത്തുന്നവരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നിയമം ഇറക്കി. എന്നാൽ ഇത് സിവിൽ കേസ് ആക്കിയാൽ മതി എന്നായിരുന്നു ഇതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്

അടുത്തതായി സംഘ പരിവാർ പറയുന്ന വിഷയം കണ്ണൂർ മെഡിക്കൽ കോളേജ് കേസ് ആണ്.2016-17 വർഷങ്ങളിൽ കരുണ കണ്ണൂർ മെഡിക്കൽ കോളേജുകളിൽ നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്ന് കണ്ടു പ്രവേശന പരീക്ഷ കമ്മീഷൻ റദ്ധാക്കിയിരുന്നു ഇത് ഹൈകോടതി ശരിവെക്കുകയും ചെയ്തു. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ 150 കുട്ടികളും കരുണയിലെ 30 കുട്ടികളും പുറത്താകും. പ്രവേശന മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ല, ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചില്ല, ഫീസ് എത്ര വാങ്ങി എന്ന വിവരവും നൽകിയില്ല. ഈ കാരണങ്ങൾ പറഞ്ഞാണ് നടപടി എടുത്തത്. മാർച്ചിൽ സുപ്രീം കോടതി ഹൈ കോടതിയുടെ ഓർഡർ ശരിവെക്കുകയും ചെയ്തു. ജെയിംസ് കമ്മീഷൻ ഇവിടെയുള്ള ക്രമകേടുകൾ കണ്ടുപിടിച്ചപ്പോൾ ഗവണ്മെന്റ് മാനേജ്മെന്റ് എതിരെ നടപടി എടുക്കുകയാണ് ഉണ്ടായത്.
കോടതിയിൽ മാനേജ്മെന്റ് എതിരെ ഗവണ്മെന്റ് വാദിച്ചു. എന്നാൽ സുപ്രീം കോടതി വിധി വന്നതിനു ശേഷം ഗവണ്മെന്റ് കുട്ടികളുടെ ഭാവി ഓർത്ത് ഒരു ഓർഡിനൻസ് ഇറക്കുകയും നിയമനിർമാണം തീരുമാനിക്കുകയും ആയിരുന്നു.ഗവണ്മെന്റ് അഴിമതികാരുടെകൂടെ ആണ് എന്ന് പറയുന്നവർ കുറെ ഉണ്ട്. എന്നാൽ ഈ ഓർഡിനൻസ് നിയമസഭ ഏകകണ്ടേന പാസ്സാക്കിയതാണ്. ഇതിന് മുൻകൈ എടുത്തത് പ്രതിപക്ഷ നേതാവും. അദ്ദേഹം പലതവണ മുഖ്യമന്ത്രിക്ക് കത്ത്‌ എഴുതി. എന്നാൽ സുപ്രീം കോടതി ഓർഡിനൻസ് റദ്ധ് ചെയ്തപ്പോൾ എല്ലാവരും കുറ്റം ഗവണ്മെന്റിന്റെ മുകളിൽ ചാർത്തി.

ഇനി പിറവം പള്ളി കേസ്. രണ്ട് സഭകൾ തമ്മിലുള്ള പള്ളിയുടെ ഭരണവുമായി ബന്ധെപ്പെട്ട സിവിൽ തർക്കം.., കോടതികളിലൂടെ നിയമപരമായ എല്ലാ വഴികളും ഇരുകൂട്ടരും ഉപയോഗപ്പെടുത്തുന്നു.
ഒരു വലിയ പൊതുതാത്പര്യമോ പൗരാവകാശ ചോദ്യങ്ങളൊന്നും ഇൻവോൾവ്ഡ് ആകാത്ത കേസാണ്.
കേസിൽ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധിപ്രകാരവുമാണു ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലിൽ വിധിചിരുന്നു അതിനെതിരെയായിരുന്നു പുനഃപരിശോധനാ ഹർജി. ഈ കഴിഞ്ഞ ആഗസ്റ്റിലാണ് തള്ളിയത്.

പിറവം പള്ളിക്കാർ കൊടുത്ത ഒർജിനൽ സ്യുട്ടിലെ ടിക്കലറേഷനും ഇൻജൻഷനും എല്ലാം ഇപ്പോൾ അനുവദിച്ചു കിട്ടിയിട്ടുണ്ട്. എക്സിക്കൂഷൻ സ്യുട്ട് ഫയല് ചെയ്ത് ഫോഴ്‌സിന്റെ സഹായത്തോടെ നടപ്പിലാകാം. നടപ്പിലാക്കാൻ വൈകുന്നത് കോടതി അലക്ഷ്യമാകും സംശയമില്ല. പക്ഷെ അതും ശബരിമല കേസുമായി പുല ബന്ധംപോലുമില്ല എന്നതാണ് യാഥാർഥ്യം