ഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ പുനഃപരിശോധന ഹർജികൾക്ക് ശേഷം പരിഗണിക്കാൻ സുപ്രിം കോടതി തീരുമാനം. പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചാൽ റിട്ട് ഹർജികൾ അതോടൊപ്പം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. റിട്ട് ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നും തള്ളണമെന്നും സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
നാല് റിട്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ ഉണ്ടായിരുന്നത്.
ഇന്ന് മൂന്ന് മണിക്കാണ് പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നത്. 49 പുനഃപരിശോധന ഹര്‍ജികളാണ് ഉള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ് നരിമാന്, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗങ്ങള്‍.