യുവതിപ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് വിധിയില്‍ പുന: പരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന്് കോടതി അറിയിച്ചത്. യുവതീ പ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എടുത്തു പറഞ്ഞിരുന്നു.