ശബരിമലയിൽ വീണ്ടും പ്രതിഷേധം; നടപന്തലിലെത്തിയ സ്ത്രീയെ മടക്കിയയച്ചു

ശബരിമല ദർശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനി ബാലമ്മയെ നടപന്തലിൽ നിന്ന്‌
മടക്കിയയച്ചു. നടപ്പന്തലിലെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് അവിടെയുണ്ടായിരുന്ന ചിലര്‍ക്ക് സംശയം തോന്നിയതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. വളരെപ്പെട്ടെന്നാണ് സമാധാന അന്തരീക്ഷം മാറി നടപ്പന്തലില്‍ പ്രതിഷേധമുയര്‍ന്നത്. തുടർന്ന് പോലീസ് ഇടപെടുകയും സ്ത്രീയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.

രേഖകൾ പരിശോധിച്ചതിൽ നിന്നും ബാലമ്മയുടെ പ്രായം അമ്പതു വയസ്സിൽ താഴെയാണെന്ന് മനസ്സിലായതായി പൊലീസ് പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് സ്ത്രീക്ക് ബോധക്ഷയം ഉണ്ടാകുകയും തുടർന്ന് ആംബുലൻസിൽ അവരെ പമ്പയിൽ എത്തിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. അതെസമയം ഡോളിയിലാണ് ഇവരെ സന്നിധാനം വരെ എത്തിച്ചതെന്നും ഇനി ഡോളികളും കർശനമായി പരിശോധിക്കുമെന്നും പ്രതിഷേധക്കാരും അറിയിച്ചു.