ശബരിമലയില്‍ തീരുമാനം നാളെ, ദേവസ്വം പ്രസിഡന്റ് മുഖ്യമന്ത്രിയെ കണ്ടേക്കും

ശബരിമല വിഷയത്തില്‍ പുതിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം നാളെ ഉണ്ടാകും. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കുമെന്നതില്‍ നാളെ തീരുമാനം ഉണ്ടാകും. നാളെ ദേവസ്വം ബോര്‍ഡ് മീറ്റിങ്ങ് ചേരും. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ മുഖ്യമന്ത്രിയെ കണ്ടേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. തുലാമാസ പൂജകള്‍ കഴിഞ്ഞ് ഇന്ന് ക്ഷേത്രം അടയ്ക്കും.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. വിജയ ദശമിയെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുപ്രീം കോടതി അവധിയായിരുന്നു. അവധി കഴിഞ്ഞ് ഇന്ന് സുപ്രീം കോടതി തുറന്നെങ്കിലും ശബരിമല വിഷയ്ത്തില്‍ ഹര്‍ജികള്‍ പരിഗണിക്കണോ വേണ്ടയോ എന്ന് നാളെ കോടതി തീരുമാനിക്കും.