ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; സിപിഐ റിപ്പോർട്ട്

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.ഐ റിപ്പോർട്ട്. മോദി ഭരണം വീണ്ടും വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചു. ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്ക് കാരണമായതായി തിരുവനന്തപുരത്ത് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ലാതെ സംസ്ഥാന സർക്കാരിന് മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. സർക്കാരിനെതിരെ സാമുദായിക ശക്തികൾ വിശ്വാസികളെ തെരുവിലിറക്കി. ഇതു കോൺഗ്രസും ബിജെപിയും മുതലാക്കിയെന്നും മാധ്യമങ്ങളും ഇടതുപക്ഷ വിരുദ്ധത പ്രരിപ്പിച്ചുവെന്നും എ.വിജയരാഘവന്‍ പറഞ്ഞു.