റഷ്യയില്‍ കോവിഡ് വാക്സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി

മോസ്‌കോ:റഷ്യയില്‍ കോവിഡ് വാക്സിനേഷന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. തന്റെ മകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ എടുത്തതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വെളിപ്പെടുത്തി. ഫലപ്രദമായ കോവിഡ് വാക്സിന്‍ വികസിപ്പിച്ച് അംഗീകാരം നല്‍കുന്ന ആദ്യരാജ്യമാണ് റഷ്യയെന്ന് പുടിന്‍ അവകാശപ്പെട്ടു. മോസ്കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിന്‍ രണ്ടുമാസം മനുഷ്യരില്‍ പരീക്ഷണത്തിനുശേഷമാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ അന്തിമസുരക്ഷാപരിശോധന പൂര്‍ത്തിയാകും മുന്‍പാണ് വാക്സിന്‍ ഉപയോഗം തുടങ്ങുന്നത്. ഇതിനോടകം വാക്സിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടെന്നാണ് പുടിന്‍റെ അവകാശവാദം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മകള്‍ക്കും വാക്സിന്‍ നല്‍കി.