അയോധ്യക്കേസ്: സുപ്രീം കോടതിക്കെതിരെ ആര്‍എസ്എസ്, വേഗത്തില്‍ തീര്‍പ്പ് വേണം

ഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രീം കോടതി വിധിക്കെതിരെ ആര്‍.എസ്.എസ്. മുന്‍ഗണന നല്‍കേണ്ട കേസായി സുപ്രീം കോടതി അയോധ്യ കേസിനെ കാണുന്നില്ലെന്നാണ് ആര്‍.എസ്.എസ് വിമര്‍ശനം.

കേസ് വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പകരം ആശ്ചര്യകരമായ നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഹിന്ദു സമുദായത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതും വളരെ വൈകാരികവുമായ വിഷയത്തെ മനസ്സിലാക്കാനോ പരിഗണന നല്‍കാനോ കോടതി തയ്യാറായില്ലെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം എടുത്ത തീരുമാനത്തിനെതിരെയാണ് ആര്‍എസ്എസിന്റെ വിമര്‍ശനം.

ഹിന്ദുക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണ തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. ജുഡീഷ്യല്‍ സംവിധാനടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയുന്നു, ഒരു മഹത്തായ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വിധിയാണ് വേണ്ടത്.

സുപ്രീംകോടതിയുടെ ശബരിമല വിധി കാരണം ദക്ഷിണേന്ത്യയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ അഭിപ്രായം മാനിക്കെതിയുള്ളതായിരുന്നു ഈ വിധിയെന്നും ആര്‍എസ്എസ് നേതൃത്വം പറയുന്നു.