റിമ കല്ലിങ്കല്‍ നടത്തുന്നത് ‘കള്ളത്തള്ളല്‍’ എന്ന് നടന്‍ അനില്‍ നെടുമങ്ങാട്; 10ലക്ഷം പ്രതിഫലം വാങ്ങിയിട്ടും എ.സിയില്ലാത്തതിന്റെ പേരില്‍ അഭിനയിച്ചില്ലെന്ന് പരസ്യ സംവിധായകന്‍; ഫെമിനിസം ചര്‍ച്ച സോഷ്യല്‍മീഡയിയല്‍ കൊഴുക്കുന്നു

മലയാള സിനിമയിലെ ലിംഗ വിവേചനവും പുരുഷാധിപത്യത്തെയും കുറിച്ച് നടി റിമ കല്ലിങ്കല്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമത്തില്‍ വളരെയധികം ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. അതേസമയം നടിയെ വിമര്‍ശിച്ച് നടന്‍ അനില്‍ നെടുമങ്ങാട് രംഗത്തെത്തി. റിമ ഫെമിനിസ്റ്റുകള്‍ക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രിയോട് താങ്കള്‍ ഒരു ഫെമിനിസ്റ്റാണെ എന്ന് ചോദിച്ച റിമക്ക് ഫെമിനിസ്റ്റാണോ എന്ന് സ്വയം ചോദിക്കാനാകില്ലെന്നും അനില്‍ നെടുമങ്ങാട് ഫേസ്ബുക്കില്‍ കുറിച്ചു. ഈ ചര്‍ച്ചയില്‍ മറുപടി എഴുതിയ സംവിധായകന്‍ കൃഷ്ണജിത്ത് എസ്. വിജയനാണ് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ വാങ്ങി പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ റിമ ഷൂട്ടിംഗ് സെറ്റില്‍ എ.സി ഇല്ലാത്തതിന്റെ പേരില്‍ ഷൂട്ടിംഗിന് തയ്യാറായില്ലെന്നും പിന്നീട് വൈകുന്നേരം അഞ്ചുമണിക്ക് പ്രത്യേക കാരവന്‍ എത്തിയതിന് ശേഷമാണ് റിമ അഭിനയിക്കാന്‍ തയ്യാറായതെന്നും. റിമയുടെ ഈ അലംഭാവം കാരണം അന്ന് ഷൂട്ടിംഗില്‍ ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും കൃഷ്ണജിത്ത് പറയുന്നു.