ശബരിമല സമരത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ;” സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന വിധിക്കെതിരെ സ്ത്രീകൾ തന്നെ സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല”

ഡൽഹി: ശബരിമല വിഷയത്തിൽ സമരം ചെയ്യുന്ന സ്ത്രീകൾക്കെന്തിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. വിധി മറികടക്കാൻ നിയമം വേണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന വിധിക്കെതിരെ സ്ത്രീകൾ തന്നെ സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ആരെയും പോകണം എന്ന് നിർബന്ധിക്കുന്നില്ല. പോകണം എന്നുള്ളവരെ പോകാൻ അനുവദിക്കണമെന്ന് രേഖ ശർമ്മ പറഞ്ഞു.

ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്. അത് അവരുടെ അവകാശമാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരുടെ അവകാശവും പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ അവകാശവും തുല്യമാണെന്നും രേഖാ ശര്‍മ ചൂണ്ടിക്കാട്ടി.

READ ALSO :ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്ക് കനത്ത തിരിച്ചടി; ശബരിമലയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന വ്യാമോഹം തിരിഞ്ഞു കൊത്തുന്നു

ശബരിമല വിഷയത്തില്‍ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ബിജെപി ദേശീയ നേതാക്കളില്‍ നിന്നുണ്ടാകുന്നത്. മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധിയും സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ 14-ാം നൂറ്റാണ്ടിലാണെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.