രഹന ഫാത്തിമക്കെതിരെ ശക്തമായ പ്രതിഷേധം; വീട് അടിച്ചുതകര്‍ത്തു

ശബരിമലയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ രഹന ഫാത്തിമയുടെ വീട്  അടിച്ചുതകര്‍ത്തു. എറണാകുളം പനമ്പള്ളി നഗറിലുള്ള ക്വാട്ടേഴ്സാണ് അടിച്ചു തകര്‍ത്തത്. വീട്ടില്‍ നിന്നും സാധനങ്ങളെല്ലാം വലിച്ച് മുറ്റത്തേക്കിട്ട നിലയിലാണുള്ളത്.

ഇന്ന് രാവിലെയാണ് ഹൈദരാബാദ് സ്വദേശിയായ ടിവി റിപ്പോര്‍ട്ടര്‍ കവിതയും, എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്. ഈ വാര്‍ത്ത മാധ്യമങ്ങളിലടക്കം വന്നതോടൂകൂടിയാണ് ഒരു സംഘം സംഘപരിവാറുകാര്‍ രഹനയുടെ വീടിനു നേരെ ആക്രമണം അഴിച്ചു വിട്ടത്.