ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം:ഫാ. എബ്രഹാം വര്‍ഗീസ്സിന്റെ വിശദീകരണ വീഡിയോ യൂട്യൂബിൽ

തിരുവനന്തപുരം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ച് വൈദികന്റെ വിശദീകരണ വീഡിയോ യൂട്യൂബിൽ . ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് . ഇരയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും വീഡിയോയില്‍ ഉണ്ട്.

കേസിൽ റിമാൻഡിലുള്ള ഓർത്തഡോക്സ് വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. കേസിലെ രണ്ടാം പ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോൺസൺ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണവുമായി സഹകരിക്കാമെന്നും ജാമ്യം നൽകണമെന്നുമായിരുന്നു വൈദികരുടെ ആവശ്യം. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ എതിർത്തു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് വൈദികരുടെ തീരുമാനം. കഴിഞ്ഞയാഴ്ച അറസ്റ്റിലായ വൈദികർ ഇപ്പോൾ പത്തനതിട്ട ജില്ലാ ജയിലിൽ റിമാൻഡിലാണ്