ഓർത്തഡോക്സ് സഭയിലെ പീഡനം: ഫാ.ജോബ് മാത്യു കീഴടങ്ങി

കൊല്ലം∙ കുമ്പസാരവിവരം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ.ജോബ് മാത്യു കീഴടങ്ങി. കൊല്ലം ഡി.വൈ.എസ്.പി ഓഫിസിലെത്തിയാണ് വൈദികൻ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയാണ് ഫാ.ജോബ് മാത്യു.

പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീടു പറയും.

കുമ്പസാര രഹസ്യം ചോര്‍ത്തി അഞ്ച് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പരാതി വന്നത്. മല്ലപ്പള്ളി സ്വദേശിയായ ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നാലെ യുവതി നൽകിയ മൊഴിയിൽ നാലുപേരുടെ പേരുമാത്രമേ പറഞ്ഞുള്ളൂ.