കൊള്ളത്തലവന്‍ ഷംഷേരയായി രണ്‍വീര്‍ കപൂര്‍

 

രണ്‍വീര്‍ കപൂര്‍ കൊള്ളത്തലവനായി എത്തുന്നു.കരണ്‍ മല്‍ഹോത്രയാണ് ചിത്രത്തിന്റെ സംവിധാനം. വേറിട്ട വേഷത്തിലാണ് താരം എത്തുന്നത്. കൊള്ളത്തലവന്‍ ഷംഷേരയായാണ് രണ്‍വീര്‍ ചിത്രത്തിലെത്തുന്നത്.

താന്‍ കാത്തിരുന്ന വേഷമാണ് ഇതെന്ന് രണ്‍വീര്‍ പറഞ്ഞു. തലയില്‍ കെട്ടും മുഖത്ത് മുറിവും കാലില്‍ തളയുമെല്ലാമിട്ട് വ്യത്യസ്ഥ ഗെറ്റപ്പിലാണ് രണ്‍വീര്‍ ചിത്രത്തിലെത്തുക. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.