റംസാന്‍ മാസത്തോടനുബന്ധിച്ച് സൗദിയിലെ പ്രവൃത്തി സമയങ്ങളില്‍ ക്രമീകരണം

 

സൗദി: റംസാന്‍ മാസത്തോടനുബന്ധിച്ച് സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം ക്രമീകരിച്ചു. റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രപൃത്തി സമയം രാവിലെ പത്ത് മുതല്‍ മൂന്നുവരെയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മണിക്കൂറും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ചു മണിക്കൂറുമാാായിരിക്കും പ്രവൃത്തി സമയം. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം തൊഴിലുടമക്ക് നിയന്ത്രിക്കാമെങ്കിലും ആകെ പ്രവൃത്തി സമയം ആറ് മണിക്കൂറായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

റംസാന്‍ വ്രതാരംഭത്തെ തുടര്‍ന്ന് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ ഉള്ള ആവശ്യ വസ്തുക്കളുടെ ശേഖരം ഉറപ്പാക്കുന്നതിനായി വാണിജ്യ, നിക്ഷേപ മന്ത്രാലയം പരിശോധന തുടങ്ങി. റമദാന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നല്‍കുന്ന പരസ്യങ്ങളില്‍ യാതൊരുതരത്തിലുള്ള കബളിപ്പിക്കലുകളും പാടില്ലായെന്നും എല്ലാവിധ ഭക്ഷ്യ വസ്തുക്കളുടെയും വിലനിലവാരം പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെമേല്‍ പിഴ ചുമത്തുമെന്നും സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.