പ്രളയം: അടിയന്തരധനസഹായ പട്ടികയിൽ അനർഹർ കടന്നുകൂടി; പട്ടിക സർക്കാർ പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്നും ചെന്നിത്തല

തിരുവനന്തപുരം: പ്രളയത്തിൽപ്പെട്ടവർക്ക് അടിയന്തരധനസഹായം നൽകുന്നതിനായി സർക്കാർ തയാറാക്കിയ പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനം. നഷ്ടപരിഹാരം നൽകിയവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ചാരക്കേസുമായി തന്‍റെ കൈവശം തെളിവുകൾ ഒന്നുമില്ല. അതിനാൽ തന്നെ ജുഡീഷൽ കമ്മീഷന് മുന്നിൽ താൻ ഹാജരാകേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. ബാർകോഴക്കേസിൽ കെ.എം.മാണി കുറ്റക്കാരനല്ലെന്നും ചെന്നിത്തല ആവർത്തിച്ചു. അദ്ദേഹത്തിനെതിരെ ഇനിയെത്ര അന്വേഷണം നടത്തിയാലും തെളിവുകളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലയ്ക്കൽ -പമ്പ യാത്രാനിരക്ക് വർധിപ്പിച്ച കെഎസ്ആർടിസിയുടെ നടപടിയേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. നടപടി എത്രയും വേഗം പിൻവലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.