അമിത്ഷായ്ക്കും ബി.ജെ.പിക്കും കള്ളപ്പണം വെളുപ്പിക്കാനായിരുന്നു നോട്ട് നിരോധനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നോ​ട്ട് നി​രോ​ധ​നം അമിത്ഷായ്ക്കും ബി.ജെ.പിക്കും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മായിരുന്നുവെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് ഇപ്പോള്‍ വ്യക്തമായതായതായും അദ്ദേഹം പറഞ്ഞു. വിവരാവകാശ രേഖകള്‍ അനുസരിച്ച് നോട്ട് പിന്‍വലിക്കല്‍ നിലവില്‍ വന്ന ആദ്യത്തെ അഞ്ച് ദിവസത്തിനുളളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളാണ് ശേഖരിച്ചത്.

അമിത്ഷായ്ക്കും ബിജെപിക്കും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടി കളിച്ച വലിയൊരു നാടകമായിരുന്നു നോട്ടു നിരോധനമെന്ന് ഇതോടെ വ്യക്തമാവുകയാണ്. 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി 2016 ന​വം​ബ​ർ എ​ട്ടി​നു പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് 745 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ൾ അ​ഹ​മ്മ​ദാ​ബാ​ദ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​റി​യ​തെ​ന്നും മും​ബൈ സ്വ​ദേ​ശി​ക്കു ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

അ​സാ​ധു​വാ​ക്കി​യ നോ​ട്ടു​ക​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലൂ​ടെ മാ​റി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇ​ത്.