മന്ത്രി രാജു തിരിച്ചെത്തി; നടപടിയുടെ സൂചന നല്‍കി കാനം

പാര്‍ട്ടി അനുമതിയോടെയാണ് ജര്‍മ്മനിയിലേക്ക് പോയത്. മൂന്നു മാസം മുന്‍പേ തീരുമാനിച്ചതാണ് യാത്ര. പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പോവുന്ന സമയത്ത് സ്ഥിതി അത്ര രൂക്ഷമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. മന്ത്രിക്കെതിരെ നടപടി എടുക്കണമോയെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജര്‍മനിയിലെ ബേണില്‍നിന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹം തിരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് മുന്നേ തീരുമാനിച്ച യാത്രയാണ്. എങ്കിലും ആ സമയത്ത് പോയതിലെ അനൗചിത്യം മന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.