കറുപ്പിലും സ്റ്റൈലായി രജനി; ‘കാലാ’ ടീസര്‍ പുറത്ത്

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ ടീസര്‍ പുറത്തിറങ്ങി. പാ രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ വണ്ടര്‍ ബാര്‍ മൂവീസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്.

ചിത്രത്തില്‍ ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമുദ്രകനി, പങ്കജ് ത്രിപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രില്‍ 27നു റിലീസ് ചെയ്യും.