കാലായിലെ ആക്ഷന്‍രംഗം ലീക്കായി, തലൈവര്‍ മരണമാസാണെന്നാണ് ആരാധകര്‍

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രമാണ് കാലാ. ഏപ്രില്‍ 27ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതിന് പിന്നാലെ ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം ലീക്കായിരിക്കുകയാണ്. ക്ലൈമാക്സ് സംഘട്ടനമാണ് ഇതെന്ന് കരുതുന്നു. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ രജനി, തല്ലാന്‍ വരുന്ന വില്ലനെ ചവിട്ടുന്ന സീനാണ് ലീക്കായിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാല്‍ നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. വീഡിയോ കണ്ടവര്‍ രജനിയെ പ്രശംസിച്ചു. അറുപത്തെട്ടാം വയസിലും എന്തൊരു സ്‌റ്റൈലാണ്. തലൈവര്‍ മരണമാസാണെന്നാണ് ആരാധകര്‍ പറയുന്നത്.

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ഇന്‍ട്രോ സോങിന്റെ ചെറിയ ഭാഗവും ലീക്കായിരുന്നു. ഇതുസംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ വിശദീകരണം നല്‍കിയിട്ടില്ല. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടനും രജനിയുടെ മരുമകനുമായ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.