കത്വയില്‍ കണ്ണീരുണങ്ങും മുമ്പേ അജ്മീരില്‍; ഏ‍ഴുവയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിലിട്ട് പീഡിപ്പിച്ചു; പൂജാരി അറസ്റ്റില്‍

കശ്മീര്‍ കത്വയില്‍ കണ്ണീരുണങ്ങുന്നതിന് മുമ്പേ രാജസ്ഥാനിലും എ‍ഴുവയസ്സുകാരിയെ
ക്ഷേത്രത്തിന് ഉള്ളിലിട്ട് പീഡിപ്പിച്ചു. ക്ഷേത്ര പൂജാരി സ്വാമി ശിവാനന്ദന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീര്‍ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപം കന്നുകാലികളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഏഴ് വയസുകാരി. ക്ഷേത്ര പൂജാരിയും നാല്‍പ്പതു വയസുകാരനുമായ സ്വാമി ശിവാനന്ദന്‍ പെണ്‍കുട്ടിയെ ക്ഷേത്രത്തിനകത്ത് കൊണ്ട് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവ് ക്ഷേത്രത്തിനകത്തെ മുറിയില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൂജാരിയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാശ്മീരില്‍ എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ട് പിന്നാലെയാണ് രാജസ്ഥാനിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.കാശമീരിലെ സംഭവത്തിലും പൂജാരി പ്രതിയായിരുന്നു.