എം.ജി.ആര്‍ നടത്തിയതുപോലുള്ള ഭരണം കൊണ്ടുവരും: രജനികാന്ത്

എ.ഐ.എഡി.എം.കെ സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ എം ജി രാമചന്ദ്രന്റെ കാലത്തെ പോലുള്ള നല്ല ഭരണം വാഗ്‍ദാനം ചെയ്യുന്നുവെന്ന് രജനികാന്ത്. രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനു ശേഷമുള്ള ആദ്യ പൊതുചടങ്ങിലായിരുന്നു രജനികാന്ത് ഇക്കാര്യം പറഞ്ഞത്. ഡോ. എം.ജി.ആര്‍ എഡുകേഷഷണല്‍ റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ എം.ജി.ആറിന്റെ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു രജനികാന്ത്.

രാഷ്‍ട്രീയപ്രവേശനം പൂക്കളുള്ള പരവതാനി പോലുള്ളതായിരിക്കില്ല. മുള്ളുകള്‍ നിറഞ്ഞതാകാം. മുന്‍ മുഖ്യമന്ത്രിമാരായ ജെ ജയലളിതയും കരുണാനിധിയും മികച്ച നേതാക്കളായിരുന്നു. പക്ഷേ ജയലളിതയുടെ മരണത്തിനും കരുണാനിധിയും മോശം ആരോഗ്യസ്ഥിതിയെയും തുടര്‍ന്ന് തമിഴ്‍നാട്ടില്‍ മികച്ച നേതാക്കളില്ല. തനിക്ക് ആ സ്ഥാനം നികത്താനാകുമെന്നും രജനികാന്ത് പറഞ്ഞു. തന്റെ രാഷ്‍ട്രീയ തത്വശാസ്‍ത്രം ആദ്ധ്യാത്മികതയില്‍ അധിഷ്‍ഠിതമായിരിക്കും. സത്യസന്ധവും ജാതിവേര്‍തിരിവില്ലാത്തതും ആയിരിക്കുമെന്നും രജനികാന്ത് പറഞ്ഞു.