സുപ്രീംകോടതി വിധിയല്ലേ നമ്മുക്കെന്ത് ചെയ്യാൻ കഴിയും; ശബരിമല വിഷയത്തിൽ നിന്നും തലയൂരി രാജ്‌നാഥ് സിങ്

ഡല്‍ഹി: സുപ്രീംകോടതി വിധിയായതിനാല്‍ അതിൽ ഒന്നും പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഈ വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങൽ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ട്. വിഷയത്തെ കുറിച്ച് ഗവര്‍ണര്‍ പി. സദാശിവവുമായി ചര്‍ച്ച നടത്തിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.