ഫ്രഞ്ചുകാര്‍ പോലും കള്ളനെന്ന് വിളിച്ചിട്ടും മോദി മിണ്ടാതിരിക്കുന്നു; അംബാനിക്കു വേണ്ടി സൈനികരുടെ കീശയില്‍ മോദി കയ്യിട്ടു വാരിയെന്നും രാഹുല്‍

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വക്താക്കള്‍ക്ക് പകരം സ്വന്തമായി തന്നെ വാര്‍ത്താ സമേമളനം നടത്തി കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. എന്നിട്ടും അദ്ദേഹം ഇപ്പോഴും മൗനത്തിലാണ്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായിരിക്കുന്നു.

Also Read: എന്താണ് റാഫേല്‍ കരാര്‍? മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുലിന് ആകുമോ

രാജ്യത്തെ പ്രതിരോധ സേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് റഫാല്‍ കരാര്‍ എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു റഫാല്‍ കരാര്‍ 100 ശതമാനവും അഴിമതിയാണ്. നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് വ്യക്തമായെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

അനില്‍ അംബാനിയുടെ പോക്കറ്റിലേക്ക് പൈസയെത്താന്‍ ഇന്ത്യക്കാരുടെ പോക്കറ്റിലെ പൈസ എടുത്ത് മോദി നല്‍കുകയായിരുന്നെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫാല്‍ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയ ശേഷം പ്രതിരോധ മന്ത്രിയടക്കം എല്ലാവരും അംബാനിക്കായി കള്ളം പറയുകയായിരുന്നു.

ALSO READ :കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും വെട്ടിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

വിമാന നിര്‍മ്മാണത്തില്‍ ഒരു മുന്‍ പരിചയവും ഇല്ലാത്ത കമ്പനിയാണ് അനില്‍ അംബാനിയുടേത്. കരാറിന് 12 ദിവസം മുമ്പ് മാത്രമാണ് കമ്പനി രജിസ്റ്റര്‍ ചെയ്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.റഫാല്‍ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അംബാനിക്കു നല്‍കിയത്. രാജ്യത്തെ സൈനികരുടെ കീശയില്‍ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.