രാഹുല്‍ ഗാന്ധിക്ക് ബഹ്റൈനില്‍ ഊഷ്മള സ്വീകരണം

മനാമ: കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ഇന്ന് ബഹ്റൈനിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ രാഹുലിന് വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും. ബഹ്റൈനിലെ ഇന്ത്യന്‍ വംശജരായ ബിസിനസുകാരുമായും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തും.

ബഹ്റൈന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫയുമായും കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ ഗാന്ധി വിദേശത്തുള്ള ഇന്ത്യക്കാര്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് ബഹ്റൈനിലേയ്ക്കു പുറപ്പെടും മുന്‍പ് ട്വീറ്റില്‍ പറഞ്ഞിരുന്നു.