രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള നിലപാട് പരോക്ഷമായി വ്യക്തമാക്കി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള തന്റെ നിലപാട് പരോക്ഷമായി വ്യക്തമാക്കി കോൺഗ്രസ്സ് എംപി രാഹുൽ ഗാന്ധി. രാമൻ
എന്നാൽ നീതിയാണ്, അദ്ദേഹം അനീതിയ്ക്ക് ഒപ്പം ഒരിക്കലും ഉണ്ടാകില്ലെന്നുമാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. രാമക്ഷേത്ര നിർമ്മാണത്തെ
അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്ക ഗാന്ധിയുടെ നിലപാടിന് വിരുദ്ധമായി തന്റെ രാഷ്ട്രീയ നിലപാട് കൂടി വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ
പ്രതികരണം. ‘മര്യാദാപുരുഷോത്തമൻ എന്ന് വിളിക്കപ്പെടുന്ന ഭഗവാൻ രാമൻ മനുഷ്യഗുണങ്ങളുടെ മൂർത്തരൂപമാണ്. മ്മുടെ മനസ്സിന്‍റെ ആഴങ്ങളിലുള്ള
മനുഷ്യത്വത്തിന്‍റെ പ്രകടരൂപമാണ്. രാമൻ എന്നാൽ സ്നേഹമാണ്, അദ്ദേഹം വെറുപ്പിനൊപ്പം ഒരിക്കലുമുണ്ടാകില്ല.രാമൻ എന്നാൽ കരുണയാണ്, അദ്ദേഹം
ക്രൂരതയ്ക്ക് ഒപ്പം ഒരിക്കലുമുണ്ടാകില്ല.രാമൻ എന്നാൽ നീതിയാണ്, അദ്ദേഹം അന്യായത്തിനൊപ്പം ഒരിക്കലും ഉണ്ടാകില്ല”, എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.