ലോക്ഡൗണ്‍ ഒരു ഗുണവുമുണ്ടാക്കിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കൊണ്ട് ഒരു പ്രയോജനവും

ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി

കുറ്റപ്പെടുത്തി. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത

സര്‍വകക്ഷിയോഗത്തിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

കൊറോണ വൈറസ് വ്യാപനം തടയുക, കോവിഡ് 19 രോഗം

നിയന്ത്രണ വിധേയമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളോടെയാണ്

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വൈറസ് ബാധ

വര്‍ധിക്കുകയാണ്. അപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു.

പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍

നീക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക്

കോടികളുടെ നഷ്ടമുണ്ടായതായി രാഹുല്‍ പറഞ്ഞു. എന്നാല്‍

അവരുടെ അക്കൗണ്ടുകളില്‍ 7,500 രൂപയെങ്കിലും

നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സാമ്പത്തിക

പാക്കേജ് സ്വീകാര്യമല്ല. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക

സഹായമാണ് വേണ്ടത്. പാര്‍ട്ടികള്‍ രാജ്യത്തിനുവേണ്ടി

ശബ്ദമുയര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ഇപ്പോള്‍

എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടിക്കണക്കിനു

പേര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുമെന്നും രാഹുല്‍ഗാന്ധി

പറഞ്ഞു.
രാജ്യവ്യാപക ലോക്ക്ഡൗണ്‍ ലക്ഷ്യം

നിറവേറ്റിയെന്നും അത് ഇനിയും അനിശ്ചിത കാലത്തേക്ക്

നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിയോഗിച്ച

വിദഗ്ധ സമിതി അവകാശപ്പെട്ടിരുന്നു.