”മണ്ടനായ രാഹുല്‍ ഗാന്ധി വന്ന് കെട്ടിപ്പിടിക്കാന്‍ മോദി ഇരുന്നുകൊടുക്കരുതായിരുന്നു”

ചെന്നൈ: ”മണ്ടനായ രാഹുല്‍ ഗാന്ധി വന്ന് കെട്ടിപ്പിടിക്കാന്‍ മോദി ഇരുന്നുകൊടുക്കരുതായിരുന്നു.” ഇതു പറയുന്നത് സാക്ഷാല്‍ സുബ്രഹ്മണ്യന്‍ സ്വാമി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മോദിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെയാണ് കടുത്ത ഭാഷയില്‍ സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്. ”ആ മണ്ടന്‍ കെട്ടിപിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ല. റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവയ്ക്കുന്നത്. എനിക്ക് തോന്നുന്നത് നമോ അടിയന്തിരമായി വൈദ്യപരിശോധന നടത്തി സുനന്ദയുടെ കൈയില്‍ കണ്ടതുപോലെ വല്ല സൂക്ഷ്മ ദ്വാരങ്ങളുമുണ്ടോ എന്ന് നോക്കണം”- ട്വിറ്ററിലൂടെ സ്വാമി പ്രതികരിച്ചു.