റഫാലില്‍ കുരുങ്ങി കേന്ദ്ര സര്‍ക്കാര്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തിരിച്ചടിനേരിട്ടു.പുതുതായി പുറത്തുവന്ന രേഖകളാണ് കോടതി തെളിവായി സ്വീകരിക്കുന്നത്. ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതിനാല്‍ തന്നെ അവ സ്വീകരിക്കരുതെന്നാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട്.ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ തളളി.റഫാലുമായി ബന്ധപ്പെട്ട ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ട സുപ്രധാന രേഖകള്‍ സ്വീകരിക്കരുത് എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരരെടുടത്ത തീരുമാനം. ഇതിനെയാണ് കോടതി തളളിയത്.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്‌ളീന്‍ച്റ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തില്‍ പുനഃപരിശോദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വന്ന ഹര്‍ജി പരിഗണിക്കവേയാണ് രേഖകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരമൊരു ചോദ്യമുയര്‍ന്നത്.ഹിന്ദുവില്‍ പ്രസിദ്ദീകരിച്ചത് യഥാര്‍ത്ഥ രേഖകല്‍ ആണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു.വിമാന ഇടപാടില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്.റഫേല്‍ ഇടപാടില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹര്‍ജികള്‍ കോടതി തളളിയത്.