റഫാല്‍ കരാര്‍ റദ്ദാക്കില്ല; വിവാദങ്ങൾ ആസൂത്രണം ചെയ്തത് രാഹുലും ഒളോന്ദും: അരുണ്‍ ജെയ്റ്റ്ലി

ഡല്‍ഹി: റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി . അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആസൂത്രണം ചെയ്താണ് ഇപ്പോഴുള്ള വിവാദങ്ങൽ സൃഷ്ടിച്ചതെന്ന് ജെയ്റ്റ് ലി ആരോപിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആസൂത്രണം ചെയ്ത വിവാദമാണ് ഇത്. ആഗസ്റ്റ് 30 ന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് രാഹുലിന്റെ ട്വീറ്റ് ഇതെന്നുള്ള തെളിവാണ്. റഫാല്‍ കരാറില്‍ രണ്ട് രാജ്യത്തെ പ്രതിപക്ഷ നേതാക്കന്മാര്‍ ഒരു ശബ്ദത്തില്‍ സംസാരിക്കുന്നത് യാദൃശ്ചികമല്ലെന്നും ജെയ്റ്റ്ലി ആരോപിച്ചു.

ALSO READ: എന്താണ് റാഫേല്‍ കരാര്‍? മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുലിന് ആകുമോ?

ഇന്ത്യയിലെയും ഫ്രാന്‍സിലെയും പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാര്‍ ആണ്. രാഹുലിന്റെ ട്വീറ്റും ഇരുവരുടേയും പ്രസ്താവനകളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഇവര്‍ തമ്മിലുള്ള ‘ജുഗല്‍ബന്ധി’ തെളിയിക്കാന്‍ തന്റെ കയ്യില്‍ തെളിവുകളില്ല. പക്ഷെ ഇത് സൂക്ഷ്മമായി വീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ജെയ്റ്റ് ലി കൂട്ടിച്ചേര്‍ത്തു.

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളോന്ദും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു ബി.ജെ.പി ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.