മാഡ്രിഡ് മാസ്‌റ്റേഴ്‌സ് ടെന്നിസ്: നദാലിന് അടിതെറ്റി

മാഡ്രിഡ്: മാഡ്രിഡ് മാസ്‌റ്റേഴ്‌സ് ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.  ഓസ്‌ട്രേലിയന്‍ താരം ഡൊമിനിക് തീമാണ് നദാലിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5,6-3.

കളിമണ്‍കോര്‍ട്ടില്‍ തുടര്‍ച്ചയായി 50 സെറ്റുകള്‍ ജയിച്ച് ലോകറെക്കോര്‍ഡ് നേടി, മണിക്കൂറികള്‍ക്കകമാണ് നദാലിന് അടിതെറ്റിയത്. ഇൗ തോല്‍വിയോടെ ലോക റാങ്കിംഗ് പട്ടികയില്‍ നദാലിനെ പിന്തള്ളി റോജര്‍ ഫെഡര്‍ ഒന്നാം സ്ഥാനത്തെത്തും. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നദാല്‍ നേരിടും.